ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം ; പോലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റി പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

വയനാട് : ആദിവാസി യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റി പരിശോധന നടത്തി. കേസിൽ പോലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റി ചെയർമാൻ ജസ്റ്റിസ്‌ വി കെ മോഹനനാണ് സ്‌റ്റേഷനിലെത്തി പരിശോധന നടത്തിയത്. എഫ്‌ഐആറും പോസ്റ്റുമോർട്ടം റിപ്പോർട്ടും സംഭവ സമയത്തെ സിസി ടിവി ദൃശ്യവും അദ്ദേഹം പരിശോധിച്ചു. സംഭവ സമയത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായോ എന്നു കണ്ടെത്തുന്നതിനാണ്‌ പരിശോധനയെന്ന്‌ ജസ്റ്റിസ്‌ വി കെ മോഹനൻ പറഞ്ഞു.

സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ല. അതിനാൽ നടപടിയെടുക്കാനാകില്ല. കാൺമാനില്ലെന്ന പരാതിയിലാണ്‌ ഗോകുലിനെ സ്‌റ്റേഷനിൽ എത്തിച്ചതെന്നും ലോക്കപ്പിൽ അടച്ചതായി കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കൽപ്പറ്റ ജെഎഫ്‌സിഎം കോടതിയുടെ മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുന്നുണ്ട്‌. കാണാതായ ഗോകുലിനെയും സുഹൃത്തായ പെൺകുട്ടിയെയും തിങ്കൾ രാത്രിയാണ് കോഴിക്കോട്ടുനിന്ന് കൽപ്പറ്റ സ്റ്റേഷനിലെത്തിച്ചത്. ഒന്നിന് രാവിലെ ശൗചാലയത്തിൽ പോയ ഗോകുൽ ധരിച്ചിരുന്ന ഷർട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...