Monday, April 21, 2025 6:01 am

ഡയറ്റില്‍ ലോലോലിക്ക ഉള്‍പ്പെടുത്തൂ , അറിയാം ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പല വീടുകളുടെ മുറ്റത്ത് കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, ഇ,‍ അയേണ്‍, പൊട്ടാസ്യം, കാത്സ്യം, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി. ഡയറ്റില്‍ ലോലോലിക്ക ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. മൂത്രനാളിയിലെ അണുബാധ (UTIs) തടയുന്നു
ക്രാൻബെറികൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് യുടിഐകളെ തടയാൻ സഹായിക്കുമെന്ന പേരിലാണ്. അതിനാല്‍ നിത്യേന ക്രാൻബെറി ജ്യൂസ് കുടിക്കുകയാണെങ്കിൽ മൂത്രാശയ അണുബാധയെ ഒഴിവാക്കാന്‍ സഹായിക്കും. മൂത്രനാളിയിലെ അണുബാധകള്‍ ചിലപ്പോഴൊക്കെ വൃക്കകളിലെത്തി പ്രശ്നം സൃഷ്ടിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ക്രാന്‍ബെറി ഈ സാഹചര്യം ഒഴിവാക്കുന്നു.
2. ഹൃദയാരോഗ്യം
ക്രാൻബെറികളിൽ ആന്‍റി ഓക്‌സിഡന്‍റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും
ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
3. ചർമ്മത്തിന്‍റെ ആരോഗ്യം
ക്രാൻബെറികളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ പോഷകമാണ്. ഇത് ചർമ്മത്തിലെ ചുളിവുകളെയും നേർത്ത വരകളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ദഹനം
നാരുകള്‍ അടങ്ങിയ ക്രാൻബെറികൾ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. കൂടാതെ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
5. രോഗ പ്രതിരോധശേഷി കൂട്ടാന്‍
വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്ടമായ ക്രാൻബെറി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
6. ശരീരഭാരം കുറയ്ക്കാന്‍
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രാൻബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നാരുകള്‍‌ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയാനും സഹായിക്കും. ക്രാൻബെറിയിൽ കലോറിയും കുറവാണ്.
7. ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു
ക്രാൻബെറിയിലെ ഉയർന്ന ആന്‍റി ഓക്‌സിഡന്‍റ് ഉള്ളടക്കം സ്തനാർബുദം പോലുള്ള ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
8. എല്ലുകളുടെ ആരോഗ്യം
ക്രാൻബെറികളിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വിറ്റാമിൻ കെ കാത്സ്യത്തിന്‍റെ ആഗിരണത്തെ മെച്ചപ്പെടുത്തും.
9. ദന്താരോഗ്യം
ദന്താരോഗ്യത്തിനും ഇവ സഹായിക്കും. ലോലോലിക്ക കഴിക്കുന്നത് നമ്മുടെ കണ്ണുകൾക്കും ഓര്‍മ്മശക്തി കൂട്ടാനും നല്ലതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...

ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യ

0
ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന...

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും

0
ദില്ലി : താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ്...