അങ്കാര ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന ; അപലപിച്ച് ലോകം

For full experience, Download our mobile application:
Get it on Google Play

അങ്കാര : തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് തുർക്കി. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന നടുക്കുന്ന ഭീകരാക്രമണത്തിൽ 5 പേർക്ക് ജീവൻ നഷ്ടമാകുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുർക്കിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അലി യെർലികായ സംഭവത്തിൽ ശക്തായ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അങ്കാറ ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയാണെന്ന് വ്യക്തമാക്കി തുർക്കി തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്.

ഇറാഖിലെയും സിറിയയിലെയും കുർദിഷ് ശക്തികേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി. ഭീകരാക്രമണങ്ങളെ നേരിടാൻ ലോകം ഒപ്പം നിൽക്കണമെന്നും തു‍ർക്കി അഭ്യർഥിച്ചിട്ടുണ്ട്. വടക്കൻ ഇറാഖിലെയും സിറിയയിലെയും കുർദിഷ് ലക്ഷ്യങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയെന്നും തുർക്കി വ്യക്തമാക്കി. പതിറ്റാണ്ടുകളായി തുർക്കിയിൽ കലാപത്തിന് ശ്രമിക്കുന്ന വിഘടനവാദി ഗ്രൂപ്പായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി ബന്ധപ്പെട്ട 32 കേന്ദ്രങ്ങൾ വ്യോമസേന തകർത്തതായും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...