സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് : ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടൻ ഫഹദ് ഫാസിലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയത്.

സമാനമായ നിലയിൽ നടൻ മോഹൻലാലിന്‍റെ മൊഴി ആദായ നികുതി വകുപ്പ് കൊച്ചിയിൽ രേഖപ്പെടുത്തിയിരുന്നു. രണ്ടുമാസം മുൻപ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്‍റെ തുടർച്ചയായിട്ടായിരുന്നു നടപടികൾ. സിനിമാ നി‍ർമാണവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂരിൽ നിന്ന് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മോഹൻലാലിനെ നേരിൽ കണ്ടതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

മലയാള സിനിമാ താരങ്ങളുടെയും നി‍ർമാതാക്കളുടെയും വിദേശത്തെ സ്വത്തുവകകൾ സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഐ ടി വിഭാഗം അന്വേഷിക്കുന്നുണ്ട്. ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലാണ് കോടികളുടെ സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കളളപ്പണ ഇടപാടും മലയാള സിനിമാ മേഖലയിൽ നടക്കുന്നതെന്നാണ് അന്വേഷണത്തിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...