മരണത്തിന്റെ വക്കിൽ നിന്ന് പിഞ്ചുകുഞ്ഞിന് പുതുജീവൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി: മരണത്തിന്റെ വക്കിൽ നിന്ന് പിഞ്ചുകുഞ്ഞിന് പുതുജീവൻ. ദില്ലിയിലാണ് സംഭവമുണ്ടായത്. ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് പെട്ടിയിലാക്കി വീട്ടുകാർക്ക് കൈമാറി. എന്നാൽ സംസ്കാര ചടങ്ങുകൾക്കിടെ കുഞ്ഞിന് ജീവനുണ്ടെന്ന് മനസ്സിലായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പെട്ടി തുറന്നപ്പോൾ പെൺകുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തുക‌‌യായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പെൺകുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. പെൺകുഞ്ഞിനെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുകയും വെന്റിലേറ്റർ സഹായം നിഷേധിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.

കുഞ്ഞിനെ ആശുപത്രി അധികൃതർ എങ്ങനെ പരിചരിച്ചുവെന്നതിനെക്കുറിച്ചും തങ്ങൾക്ക് പൂർണമായി അറിയില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സംഭവം പുറത്തായതിന് പിന്നാലെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ​ദില്ലി സർക്കാരിനെതിരെ ആഞ്ഞടിച്ചു.

എഎപി ലോകോത്തര ആരോഗ്യ മാതൃകയാണെന്നാണ് പറയുന്നത്. എന്നാൽ, ഒരു നവജാതശിശുവിനെ ഒരു പെട്ടിയിൽ അടച്ച് വീട്ടുകാരെ ഏൽപ്പിച്ചു. ജീവനുള്ള കുട്ടിയെയാണ് മരിച്ചെന്ന് പറഞ്ഞ് വീട്ടുകാരെ ഏൽപ്പിച്ചതെന്ന് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. സംഭവത്തെ ക്രിമിനൽ അശ്രദ്ധയെന്നാണ് ബിജെപി വക്താവ് സത്യേന്ദ്ര കുമാർ വിശേഷിപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...