വയനാട് മുട്ടില്‍ മാണ്ടാടിൽ കുടുംബ വഴക്കിനെ തുടർന്ന് സംഘർഷം

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് മുട്ടില്‍ മാണ്ടാടിൽ കുടുംബ വഴക്കിനെ തുടർന്ന് സംഘർഷം. ആറ്റുപുറത്ത് വിജയന്‍റെ വീട്ടിൽ നടന്ന സംഘർഷത്തിൽ നാല്
പേർക്ക് പരിക്കേറ്റു. വിജയന്‍റെ പരാതിയിൽ ബന്ധുക്കൾക്കെതിരെ കൽപ്പറ്റ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മുട്ടിൽ മാണ്ടാടിലെ വിജയന്‍റെ വീട്ടിൽ വെച്ച് ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടായത്. ബന്ധുക്കളും അയൽവാസികളുമായ കുടുംബങ്ങൾ തമ്മിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. കേന്ദ്ര സഹമന്ത്രിയുടെ മുൻ സ്റ്റാഫ് അംഗവും മാധ്യമപ്രവർത്തകനുമായ ശ്യാംകുമാറും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

മാരക ആയുധങ്ങളുമായാണ് പ്രതികൾ വീട്ടിലെത്തിയത്. തടയാൻ ശ്രമിച്ച വിജയന്‍റെ സഹോദരങ്ങളായ രാധാകൃഷ്ണൻ, പ്രമോദ് എന്നിവർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിജയൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ് വധശ്രമത്തിന് കേസെടുത്തത്. എന്നാൽ വിജയനും സഹോദരങ്ങളുമാണ് ആദ്യം തങ്ങളെ മർദിച്ചതെന്ന് അരോപണ വിധേയർ പറയുന്നു. ഇത് ചോദ്യം ചെയ്യാൻ വിജയന്‍റെ വീട്ടിലെത്തിയപ്പോൾ മുഖത്ത് മുളകുപൊടി വിതറി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബന്ധുക്കൾ തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തർക്കങ്ങളുണ്ടെന്നാണ് വിവരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ ഞാൻ ശമ്പളം കൈപ്പറ്റുകയുള്ളൂ :...

0
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം...

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം

0
മൊറീന : മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം. 3 സ്ത്രീകളും...

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...