നടി ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : നടി ദീപിക പദുകോണിന്റെ കമ്പനിയില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടക്കുന്നു. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലായാണ് പരിശോധന. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരോട് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്നാണ് ഇതിനെ കുറിച്ചുള്ള ആക്ഷേപം.

ഇന്നലെ ബോളിവുഡ് നടി തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം ഇതിന് എതിരെ രംഗത്ത് എത്തി. സിബിഐയെയും ഇ ഡിയെയും കേന്ദ്ര സര്‍ക്കാര്‍ പ്രതികാരത്തിനായി ഉപയോഗിക്കുന്നുവെന്നും ആക്ഷേപം.

മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്ഡ് നടന്നിരുന്നു. കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളില്‍ തുറന്നു പറച്ചിലിന്റെ പേരില്‍ നോട്ടപുള്ളികളാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. പെട്ടെന്നുള്ള റെയ്ഡിന് പിന്നിലെ കാരണം വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...