ചെന്നൈ : തമിഴ് സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടങ്ങളില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റെയ്ഡ്. ശനിയാഴ്ചയാണ് റെയ്ഡ് നടത്തിയത്. ചെന്നൈ, മധുര, കോയമ്പത്തൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലെ 40 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഇന്‍കംടാക്‌സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ് സിനിമ രംഗത്തെ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ പരിശോധന നടന്നത് എന്നാണ് വിവരം. വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയം റെയിഡ് നടത്തിയെന്നാണ് സിബിഡിടി പറയുന്നത്. 26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 200 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത വരുമാനമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. നികുതി വെട്ടിപ്പ് വെളിപ്പെടുത്തുന്ന തെളിവുകള്‍ സിബിഡിടി ലഭിച്ചുവെന്നാണ് വിവരം. കണക്കില്‍ കാണിച്ചിരുന്ന തുകയേക്കാള്‍ വളരെ കൂടുതലാണ് സിനിമകളില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥ തുകയെന്നാണ് ഇന്‍കംടാക്‌സ് അധികൃതര്‍ പറയുന്നത്.
നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടങ്ങളില്‍ ഇന്‍കം ടാക്സ് റെയ്ഡ്
RECENT NEWS
Advertisment