പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ ചേരും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, കാര്‍ഷികആരോഗ്യ മേഖലകളിലെ പ്രശ്‌നങ്ങള്‍, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളാകും യോഗത്തില്‍ ചര്‍ച്ചയാകുക. മുഖ്യമന്ത്രിമാര്‍ക്കുള്ള യോഗത്തില്‍ നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുകയാണെന്ന് ആരോപിച്ച്‌ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു. കൊവിഡ് ബാധിതനായിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈയടുത്താണ് സുഖം പ്രാപിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പങ്കെടുക്കാനാകില്ലെന്നും, പ്രതിനിധിയെ പങ്കെടുപ്പിക്കാമെന്നും ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ യോഗം മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...