Thursday, May 2, 2024 2:26 am

രാ​​​​ജ്യ​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ ഭ​​​​യം സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് മ​​​​ന്ത്രി പി. ​​​രാ​​​​ജീ​​​​വ്

For full experience, Download our mobile application:
Get it on Google Play

കൊ​​​​ച്ചി : രാ​​​​ജ്യ​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ ഭ​​​​യം സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്. എ​​​​ന്തെ​​​​ങ്കി​​​​ലും എ​​​​ഴു​​​​തി​​​​യാ​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​വ​​​​രു​​​​മോ എ​​​​ന്ന ഭീ​​​​തി നി​​​​റ​​​​ഞ്ഞ അ​​​​ന്ത​​​​രീ​​​​ക്ഷം സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്റെ നാ​​​​ലാം തൂ​​​​ണ് എ​​​​ന്ന​​​​തി​​​​ല്‍ നി​​​​ന്നും എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടി​​​​വ് മീ​​​​ഡി​​​​യ എ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. എ​​​​റ​​​​ണാ​​​​കു​​​​ളം വൈ​​​​എം​​​​സി​​​​എ ഹാ​​​​ളി​​​​ല്‍ സീ​​​​നി​​​​യ​​​​ര്‍ ജേ​​​​ര്‍​ണ​​​​ലി​​​​സ്റ്റ് യൂ​​​​ണി​​​​യ​​​​ന്‍ കേ​​​​ര​​​​ള​​​​യു​​​​ടെ മൂ​​​​ന്നാ​​​​മ​​​​ത് സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേഹം.

സ്വ​​​​ത​​​​ന്ത്ര മാ​​​​ധ്യ​​​​മം എ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ ഇ​​​​ന്ന് അ​​​​ധി​​​​ക​​​​മി​​​​ല്ല. നി​​​​യ​​​​മ​​​​നി​​​​ര്‍​മാ​​​​ണ സ​​​​ഭ​​​​ക​​​​ളും അ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ മാ​​​​റ്റ​​​​പ്പെ​​​​ട്ടു. പാ​​​​ര്‍​ല​​​​മെ​​​​ന്റി​​​​ന്റെ സെ​​​​ന്‍​ട്ര​​​​ല്‍ ഹാ​​​​ളി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ കാ​​​​ണാ​​​​നാ​​​​കി​​​​ല്ല. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ ത​​​​ന്നെ കോ​​​​ര്‍​പ​​​​റേ​​​​റ്റു​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​വു​​​​മു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ സെ​​​​ന്‍​സേ​​​​ഷ​​​​ണ​​​​ലി​​​​സ​​​​ത്തി​​​​ന് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മ​​​​റ്റു​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മി​​​​ക​​​​ച്ച വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ ര​​​​ണ്ടും മൂ​​​​ന്നും പേ​​​​ജ് വാ​​​​ര്‍​ത്ത​​​​യാ​​​​കു​​​​മ്ബോ​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ സിം​​​​ഗി​​​​ള്‍ കോ​​​​ള​​​​ത്തി​​​​ല്‍ ഒ​​​​തു​​​​ങ്ങു​​​​ന്നു.

മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കു​​​​ള്ള സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ലും പെ​​​​ന്‍​ഷ​​​​ന്റെ കാ​​​​ര്യ​​​​ത്തി​​​​ലും സ​​​​ര്‍​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് ആ​​​​ണ് ഉ​​​​ള്ള​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. യൂ​​​​ണി​​​​യ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്റ് എ​​​​സ്.​​​​ആ​​​​ര്‍.ശ​​​​ക്തി​​​​ധ​​​​ര​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്റ് കെ.​​​​ജ​​​​നാ​​​​ര്‍​ദ​​​​ന​​​​ന്‍ നാ​​​​യ​​​​ര്‍, മേ​​​​യ​​​​ര്‍ എം.​​​​അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, കെ​​​​യു​​​​ഡ​​​​ബ്ല്യു​​​​ജെ നി​​​​യു​​​​ക്ത സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്റ് വി.​​​​എം വി​​​​നീ​​​​ത, കെ.വി. തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...