വൈദ്യുതി നിരക്ക് വര്‍ദ്ധന നീതീകരിക്കാനാവാത്ത ജനദ്രോഹം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാരിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും പിടിപ്പുകേടും കടുകാര്യസ്ഥതയുമാണ് ഇപ്പോളുണ്ടാക്കിയിരിക്കുന്ന വൈദ്യുതി നിരക്ക് വര്‍ദ്ധനയുടെ കാരണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയിലെ ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ നിരക്കില്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് വേണ്ടിയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയിട്ട് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുവാന്‍ പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനം മൂലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ജനദ്രോഹപരമായ അമിത വൈദ്യുതി നിരക്ക് വര്‍ദ്ധനയെന്നും ഇതിന്‍റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ സക്കറിയ വര്‍ഗീസ്, സിബി താഴത്തില്ലത്ത്, ദീനാമ്മ റോയി, ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 23ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്നു ലീഡര്‍ കെ. കരുണാകരന്‍റെ ചരമവാര്‍ഷിക ദിനവും ഡിസംബര്‍ 26ന് മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായതിന്‍റെ നൂറാം വാര്‍ഷികവും ഡിസംബര്‍ 28ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ജന്മദിനവും വിവിധ പരിപാടികളോടെ ആചരിക്കുന്നതിന് യോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...