ഹജ്ജ് യാത്രക്കാരുടെ വിമാന നിരക്കിൽ 10,000 രൂപ വർധന അന്യായമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഹജ്ജ് തീർഥാടകർക്കുള്ള വിമാന നിരക്കിൽ ഓരോ യാത്രക്കാരനും 10,000 രൂപ വീതം അധികമായി ഈടാക്കാനുള്ള തീരുമാനം അത്യന്തം അന്യായവും മുസ്ലിം സമൂഹത്തോടുള്ള വെല്ലുവിളിയും ജനവിരുദ്ധവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഹജ് യാത്ര ജീവിതത്തിൽ ഒരിക്കൽ പോലും സാധ്യമാകുമോ എന്ന ആശങ്കയിൽ വർഷങ്ങളോളം സമ്പാദ്യം കൂട്ടി കാത്തിരിക്കുന്ന സാധാരണക്കാരായ ആളുകൾക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയാകുന്നത്. ഇതിനകം തന്നെ വിപണി നിരക്കിനെക്കാൾ കൂടുതലായ തുക ഈടാക്കിയ സാഹചര്യത്തിൽ, വീണ്ടും 10,000 രൂപ ഈടാക്കുന്നത് തീർഥാടകർക്കെതിരായ തുറന്ന ചൂഷണമാണ്. കൂടാതെ, യാത്രക്കാർ മുൻകൂറായി മുഴുവൻ തുകയും അടച്ചതിനുശേഷമാണ് ഇത്തരത്തിൽ അധിക തുക ആവശ്യപ്പെടുന്നത് എന്നത് അതീവ ആശങ്കാജനകമാണ്. ഇത്തരത്തിലുള്ള നടപടികൾ ഭരണകൂടത്തിന്റെ അനാസ്ഥയും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളോടുള്ള അവഗണനയും വ്യക്തമാക്കുന്നതാണ്.

ആഗോള ഇന്ധനവില വർധന ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്ന് പറയുന്നുവെങ്കിലും, അതിന്റെ മുഴുവൻ ഭാരം സാധാരണ തീർഥാടകർക്കു മേൽ ചുമത്തുന്നത് അംഗീകരിക്കാനാകില്ല. ഹജ് കമ്മിറ്റി കൂടുതൽ സുതാര്യവും നീതിപൂർവവുമായ സമീപനം സ്വീകരിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ, ഹജ് വിമാന നിരക്കിൽ 10,000 രൂപ വർധിപ്പിച്ച തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഇതിനകം ഈടാക്കിയ അധിക തുക തിരികെ നൽകണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിന് കത്ത് നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...