Sunday, April 13, 2025 11:05 am

സംസ്ഥാനത്ത് ഇന്ന് നാലു ഹോട്ട്‌ സ്‌പോട്ടുകള്‍ കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു ഹോട്ട്‌ സ്‌പോട്ടുകളാണ് വര്‍ധിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍ എന്നിവയും കോട്ടയത്ത് കോരൂത്തോട് പഞ്ചായത്തും പുതുതായി ഹോട്ട്‌ സ്‌പോട്ടുകളായി. 33 ഹോട്ട്‌ സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കണ്ടെയിന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും. 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. ഇന്ന് പോസിറ്റീവായ എല്ലാ കേസുകളും പുറത്തു നിന്ന് വന്നതാണ്. വിദേശത്തുനിന്ന് നാലുപേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന എട്ടുപേരില്‍ ആറുപേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍നിന്ന് ഒരാളും തമിഴ്‌നാട്ടില്‍നിന്ന് ഒരാളുമുണ്ട്.

ഇതുവരെ 642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 142 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 72,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 71,545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 45,527 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് ആകെ 1297 സാമ്പിളുകളാണ് പരിശോധിച്ചത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയത്തോടെ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണെന്നും അതിനായി കരുതിയിരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായാധിക്യമുള്ളവര്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയ രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവരെ ടെസ്റ്റ് ചെയ്യുന്നത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനാണ്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5,630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5,340 നെഗറ്റീവായിട്ടുണ്ട്. ഇങ്ങനെയുള്ള പരിശോധനയില്‍ ഇതുവരെ കേവലം നാലുപേര്‍ക്ക് മാത്രമാണ് രോഗമുണ്ടെന്ന് കണ്ടത്. ഇതിനര്‍ത്ഥം കൊറോണ രോഗത്തിന്റെ സാമൂഹ്യ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ലെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 74,426 പേര്‍ കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ കോവിഡ് പാസുമായി എത്തിയിട്ടുണ്ട്. ഇവരില്‍ 44,712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. റോഡുവഴി എത്തിയത് 63,239 പേരാണ്. ഇതുവരെ 26 വിമാനങ്ങളും മൂന്ന് കപ്പലുകളിലുമാണ് ഇന്നലെ വരെ വന്നത്. എത്തിയ 6,054 പേരില്‍ 3,305 പേരെ സര്‍ക്കാര്‍ വക ക്വാറന്റൈന്‍ സംവിധാനത്തിലേക്ക് അയച്ചു. തുടര്‍ച്ചയായി ഇവര്‍ എത്തുമ്പോള്‍ സ്വാഭാവികമായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തുണിക്കടകള്‍ക്ക് പൊതുവേ അനുവാദം നല്‍കിയിട്ടുണ്ട്. ഒന്നിലധികം നിലകളുള്ള കടകള്‍ക്കും പ്രവര്‍ത്തിക്കാം. തുണി മൊത്തവ്യാപാര കടകള്‍ക്കും  പ്രവര്‍ത്തന അനുവാദമുണ്ട്.പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് എത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം.

പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ ആവശ്യമായ സജജീകരണങ്ങള്‍ ബസുകള്‍ ഉള്‍പ്പെടെ വേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഫോട്ടോ സ്റ്റുഡിയോകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഔദ്യോഗികമായ പല ആവശ്യങ്ങള്‍ക്കും അപേക്ഷ നല്‍കാനും ഫോട്ടോ ആവശ്യമുണ്ട്. അതുകൊണ്ട് ഫോട്ടോകള്‍ എടുക്കാന്‍ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തന അനുവാദം നല്‍കുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് ഇടുക്കി സ്വദേശികൾ മുങ്ങിമരിച്ചു

0
കൊച്ചി: കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം...

രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പോലീസ് നീക്കം അസാധാരണമെന്ന് സിദ്ദിഖ്...

0
തിരുവനന്തപുരം : രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച...

ഏനാദിമംഗലം കുന്നിടയിൽ വൃദ്ധ പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചിട്ട് നാളുകൾ

0
ഏനാദിമംഗലം : അധികൃതരുടെ അവഗണനയിൽ ഏനാദിമംഗലം കുന്നിടയിൽ വൃദ്ധ പരിപാലന...

ശബരിമല വിമാനത്താവള പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി

0
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായി എരുമേലിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്...