ആസക്തികൾ വർദ്ധിച്ച് വരുന്നത് സമൂഹത്തിന് ആപത്ത് : ചാണ്ടി ഉമ്മൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

 

തിരുവല്ല : യുവജനങ്ങളിൽ ആസക്തികൾ വർദ്ധിച്ച് വരുന്നത് കാലഘട്ടം നേരിടുന്ന വെല്ലുവിളിയാണെന്നും ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്നും വായന, കായികം, പഠനം എന്നീ കാര്യങ്ങളെ ആസക്തിയോടെ ജീവിതത്തിൽ ചേർത്ത് വെച്ച് ആ അനുഭൂതി ആസ്വദിക്കുവാൻ വിദ്യാർത്ഥി സമൂഹത്തിന് ഇടയാകണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. വൈ.എം.സി.എ തിരുവല്ല സബ് – റീജൺ സംഘടിപ്പിച്ച ആസക്തിക്കെതിരെയുള്ള ബോധവത്കരണ പദ്ധതിയായ മുക്തിഘോഷം എം.ജി.എം ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യബോധമുള്ള തലമുറ വളർന്നു വരുവാൻ അദ്ധ്യാപകരും മാതാപിതാക്കളും ശ്രദ്ധയോടെ ഇടപെടണമെന്നും വിദ്യാഭ്യാസ മേഖല ലഹരി വിമുക്തമാക്കി മാറ്റുവാൻ എല്ലാവരും കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്മിജു ജേക്കബ്, വൈ.എം.സി.എ മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ എന്നിവർ വിഷയാവതരണം നടത്തി. ജനറൽ കൺവീനർ സുനിൽ മറ്റത്ത്, പ്രിൻസിപ്പൽ പി.കെ തോമസ്, പ്രധാന അദ്ധ്യാപിക ലാലി മാത്യു, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ജോബി പി. തോമസ്, മത്തായി ടി. വർഗീസ്, പ്രോഗ്രാം കോർഡിനേറ്റർ മിനി തങ്കച്ചൻ, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴിയിൽ, മുൻ ചെയർമാൻന്മാരായ ജോ ഇലഞ്ഞിമൂട്ടിൽ, ലിനോജ് ചാക്കോ, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...