റാന്നി ടൗണില്‍ സംസ്ഥാന പാതയുടെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ വേലി ദിനംപ്രതി തകർന്നു കൊണ്ടിരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ടൗണില്‍ സംസ്ഥാന പാതയുടെ വശങ്ങളിൽ നടപ്പാതയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ വേലി ദിനംപ്രതി തകർന്നു കൊണ്ടിരിക്കുന്നു. ടൗണിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അപകടങ്ങളാണ് നടപ്പാതയുടെ സംരക്ഷണ വേലി ഇടിച്ചു തകർക്കുന്നത്. അമിത വേഗതയിൽ എത്തുന്ന വാഹങ്ങളാണ് അപകടത്തിനു കാരണം. നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങൾ നടപ്പാതയുടെ സംരക്ഷണവേലിയിൽ ഇടിക്കുമ്പോൾ കാല്‍നടക്കാർ ആ സമയങ്ങളില്‍ കാണാത്തതിനാൽ പല ദുരന്തങ്ങളും ഒഴിവായി പോകുകയാണ്. സംസ്ഥാന പാതയിലെ പെരുകുന്ന അപകടം കുറയ്ക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ അറിഞ്ഞമട്ട് നടിക്കുന്നില്ലെന്ന് ആരോപണമുണ്ട്. എല്ലാ മാസവും ചേരുന്ന താലൂക്ക് വികസന സമിതിയോഗത്തിൽ റാന്നിയിലെ അപകടങ്ങൾ കുറയ്ക്കുവാൻ നടപടി വേണമെന്ന് ആവശ്യം ഉയരാറുണ്ട്. പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്കുമെങ്കിലും തീരുമാനങ്ങള്‍ കടലാസിൽ ഒതുങ്ങുകയാണ് പതിവ്. അപകടത്തില്‍ തകര്‍ന്ന വേലികള്‍ പുനസ്ഥാപിക്കേണ്ട ചുമതല കെ.എസ്.ടി.പിക്കാണ്. എന്നാല്‍ തകര്‍ന്ന വേലികള്‍ അതേപോലെ തന്നെ തുടരുകയാണ്. ഇത് യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയുമാവുന്നുണ്ട്. സംഭവത്തില്‍ അധികൃതരുടെ അടിയന്തിര ഇടപെടല്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....