തിരുവനന്തപുരം : പ്രസവ ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം കേരളത്തെ ഏറെ ഞെട്ടിക്കുന്നതും ഒപ്പം കേരളത്തെ ആരോഗ്യ മേഖലയെകുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ജനിപ്പിക്കുന്നതുമായിരുന്നു. വിഷയത്തില്‍ ഇരയ്‌ക്ക് ഏറെ അവഗണനകള്‍ നേരിട്ട സംഭവം കൂടിയായിരുന്നു ഇത്. പലപ്പോഴും അനാസ്ഥകള്‍ക്കെതിരെ ശബ്‌ദമുയര്‍ത്താന്‍ ജനങ്ങള്‍ മടിക്കുന്നതും അവഗണനകള്‍ നേരിടേണ്ടി വരുമോ എന്ന ഭയം മൂലമാണ്. ആശുപത്രി അനാസ്ഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല എന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മലപ്പുറം പൊന്നാനിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവം.
അന്വേഷണത്തില്‍ പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ ഡോക്‌ടര്‍ക്കും ഡ്യൂട്ടി നഴ്‌സിനും ജാഗ്രത കുറവെന്ന് കണ്ടെത്തിയിരിക്കുകയാണ്. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് ഗര്‍ഭിണിക്ക് രക്തം നല്‍കിയതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വിവരം. ഒ നെഗറ്റീവ് രക്തഗ്രൂപ്പിലുള്ള യുവതിക്ക് ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. ഒരു സ്‌ത്രീയുടെ ഗര്‍ഭകാലഘട്ടം അവര്‍ക്കും അവരെ ചുറ്റിപറ്റിയുള്ളവര്‍ക്കും ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന കാലഘട്ടം കൂടിയാണ്. ഏറെ ജാഗ്രതയോടു കൂടി കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയിലാണ് ആരോഗ്യസംരക്ഷകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു അനാസ്ഥ ഉണ്ടാകുന്നത്.
ആരോഗ്യമേഖലയിലെ കടുത്ത അനാസ്ഥകള്‍ അടുത്തിടെയായി കൂടുതലാണ് പുറത്തു വരുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അടക്കം ഇത്തരം കേസുകള്‍ അന്വേഷിക്കാം എന്ന് പറയുന്നതല്ലാതെ ഇത്തരം വിഷയത്തെ ഗൗരവമായി എടുക്കുന്നില്ല എന്നതാണ് സാരം. ആര്‍ക്കോ വേണ്ടി ജോലി ചെയ്യുക എന്ന ആരോഗ്യപ്രവര്‍ത്തകരുടെ സമീപനം തികച്ചും അപകടം തന്നെയാണ്. മുന്നിലിരിക്കുന്നത് തങ്ങളെപോലെ തന്നെ ഒരു ജീവനാണെന്നും ഗൗരവമായി കൈകാര്യം ചെയ്യേണ്ടതാണെന്നും അടിക്കടി ഇവര്‍ മറന്നുപോകുന്നു. ശാസ്‌ത്രീയമായ പഠനത്തിനപ്പുറം പെരുമാറ്റച്ചട്ടം കൂടി ആരോഗ്യപ്രവര്‍ത്തകരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. മുന്നോട്ട് എന്തെന്ന് അറിയാതെ പകച്ചു നിന്ന കൊവിഡ് സമയത്ത് പോലും കേരള മോഡല്‍ ലോകത്തിന് മുന്നില്‍ മാതൃകയായിരുന്നു. ഈ പേരിന് ഭംഗം വരുന്ന തരത്തിലുള്ളതാണ് ഇപ്പോള്‍ ഈ രംഗത്ത് നടക്കുന്ന ചില പ്രവര്‍ത്തികള്‍. ഒരു ജീവന്‍റെ വില കൃത്യമായും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. അതിനുള്ള പരിശീലനം ഇനി നടക്കട്ടെ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033