കടബാധ്യത ; 50 കാരൻ വീടിനടുത്തുള്ള തോട്ടത്തില്‍ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: അമ്പതുകാരനെ വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവക പാതിരിച്ചാല്‍ കുന്നത്ത് കെ ടി സുനില്‍ ആണ് മരിച്ചത്. മാനന്തവാടിയിലെ സ്റ്റീല്‍ ലാന്‍റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന സുനിലിന് ബാങ്ക് വായ്പ ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായാണ് വിവരം. ഇതായിരിക്കാം ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് നിർമിക്കാനായി എടുത്ത വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്നു കടം വാങ്ങിയതും ഉൾപ്പെടെ 25 ലക്ഷം രൂപയിലധികം

കടബാധ്യതയുണ്ടെന്ന്‌ സുനിലിന്റെ പിതാവിന്റെ സഹോദരന്റെ മകനും എടവക ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായ ബിനു കുന്നത്ത് പറഞ്ഞു. മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. പരേതരായ കുന്നത്ത് തോമസിന്‍റെയും അന്നക്കുട്ടിയുടെയും മകനാണ് സുനിൽ. ഭാര്യ: റിൻസി. വിദ്യാർഥികളായ അൻസ മരിയാ സുനിൽ, അൽന മരിയാ സുനിൽ, അഷ്‌വൽ സുനിൽ എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിനു കല്ലോടി സെയ്‌ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...