ഫ്രീഡം വാൾ നിര്‍മ്മിച്ച്‌ സ്വാതന്ത്രിയദിനം ആഘോഷിച്ച് മടപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കന്‍ററി സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

മടപ്പള്ളി : മടപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ സ്വാതന്ത്രിയത്തിന്‍റെ 75ാം വാർഷികം വിവിധ പരിപാടികളുമായി ആഘോഷിച്ചു. പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു സ്കൂൾ ഗ്രൗണ്ടിൽ 25 മീറ്റർ നീളത്തിൽ നിർമ്മിച്ച ഫ്രീഡം വാൾ. രാവിലെ 9.30 ന് ഹയർ സെക്കന്‍ററി പ്രിൻസിപ്പാൾ നിഷ സി കെ പതാക ഉയർത്തികൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഹെഡ് മാസ്റ്റർ ഇൻ ചാർജ് പ്രീത.ടി.വി , പി.ടി.എ പ്രസിഡന്‍റ് മനോജ് പി , കോസ്റ്റൽ പോലീസ് എ എസ് ഐ സജീവൻ എന്നിവർ സ്വാതന്ത്യദിനാശംസകൾ നേർന്നു. ത്രിവർണത്തുണിയിൽ ഉണ്ടാക്കിയ ഫ്രീഡം വാളിന് മുമ്പിൽ സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചു കൊണ്ട് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി. വർണ്ണാഭമായ ചടങ്ങിൽ നിരവധി രക്ഷിതാക്കളും സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത സ്വാതന്ത്ര്യാമൃതഘോഷയാത്രയോടെ പരിപാടികൾ അവസാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...