ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷവും എം.ജി. കണ്ണന്‍ കുടുംബ സഹായനിധി വിതരണവും ആഗസ്റ്റ് 15 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്തരിച്ച മുന്‍ ഡി.സി.സി വൈസ് പ്രസിഡന്‍റ് എം.ജി. കണ്ണന്‍റെ കുടുംബത്തെ സഹായിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമാഹരിച്ച തുകയുടെ വിതരണവും സ്വാതന്ത്ര്യദിനാഘോഷവും 2025 ആഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഡി.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സ്വാതന്ത്ര്യദിനാഘോഷ കുടുംബ സഹായനിധി വിതരണ സമ്മേളനത്തില്‍ മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ പ്രൊഫ. പി.ജെ. കുര്യന്‍, യു.ഡി.എഫ് സംസ്ഥാന കണ്‍വീനറും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ അഡ്വ. അടൂര്‍ പ്രകാശ് എം.പി, രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ ആന്‍റോ ആന്‍റണി എം.പി, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം. നസീര്‍, അഡ്വ. പഴകുളം മധു, മറ്റ് ഡി.സി.സി, പോഷക സംഘടന നേതാക്കള്‍ പ്രസംഗിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അറിയിച്ചു. സ്വാതന്ത്രദിനാഘോഷ പരിപാടിയുടെ ഭാഗമായി അന്നേ ദിവസം രാവിലെ 8 മണിക്ക് രാജീവ് ഭവന്‍ അംഗണത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ദേശീയ പതാക ഉയര്‍ത്തും. ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് കേന്ദ്രങ്ങളിലും ദേശീയ പതാക ഉയര്‍ത്തുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അറിയിച്ചു.
—-
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...