കുളത്തൂപ്പുഴ ജമാ-അത്തിൽ സ്വാതന്ത്ര്യദിനാഘോഷം

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ : 79 ആമത് സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ കുളത്തൂപ്പുഴ മുസ്ലിം ജമാ-അത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. കുളത്തൂപ്പുഴ മുസ്ലിം ജമാഅത്തിന് കീഴിലുള്ള 13 മദ്രസകളിലും ഫാറൂഖിയ അറബിക് -ഹിഫിള് കോളേജിലും വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദേശീയ പതാക ഉയർത്തും. കുളത്തൂപ്പുഴ ജുമാ-മസ്ജിദ് അങ്കണത്തിൽ ജമാ-അത്ത് പ്രസിഡന്റ് ഹാജി എം.ജാഫർ ദേശീയപതാക ഉയർത്തും. ജുമാ-മസ്ജിദ് ചീഫ് ഇമാം അഷ്റഫ് മൗലവി എം.എഫ്.ബി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഇമാം അൽഹാഫിള് ഹമ്മാദ് ബാഖവി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഹിദായത്തുൽ ഇസ്ലാം കേന്ദ്രമദ്രസ സദർ -മുഅല്ലിം നംഷീദ് മൗലവി നജാഹി, ഫാറൂഖിയ അറബിക്-ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ താജുദ്ദീൻ ബാഖവി, ജമാ-അത്ത് സെക്രട്ടറി വി.എ ഷറഹുദ്ദീൻഹാജി, ട്രഷറർ സൈഫുദ്ദീൻ തലച്ചിറ, വൈസ് പ്രസിഡന്റ് അബ്ദുൽ സലീം മൗലവി, ജോയിന്റ് സെക്രട്ടറിമാരായ ഷാനിമോൻ.ടി, ജെ.സുബൈർ, അംഗങ്ങളായ ഒ.ഷമീർ, എ.മുഹമ്മദ് എന്നിവർ സംസാരിക്കും.

നെല്ലിമൂട് മദ്രസ- സൈഫുദ്ദീൻ മുസ്ലിയാർ, ആശാരികോണം മദ്രസ-സാബിത്ത് ബാഖവി, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മദ്രസ-നൗഫൽ അസ്ലഹി, സാംനഗർ മദ്രസ-റിയാസ് മന്നാനി, ചന്ദനക്കാവ് മദ്രസ-നജീം ഹിഷാമി, ചെറുകര മദ്രസ-ഇർഷാദ് ഹിഷാമി, വലിയേല മദ്രസ-നൗഷാദ് ജാമിഇ, ഇ.എസ്.എം കോളനി മദ്രസ-അസീം മന്നാനി, കുന്നുംപുറം മദ്രസ-സലീം മാന്നാനി, കല്ലുവെട്ടാംകുഴി മദ്രസ- അൻഷാദ് മുസ്ലിയാർ, എ.റ്റി.കെ.എം മദ്രസ- മുഹമ്മദ് അസ്ലം മൗലവി, അമ്പതേക്കർ മദ്രസ-നാസറുദ്ദീൻ മൗലവി എന്നിവർ വിവിധ മദ്രസകളിൽ ദേശീയ പതാക ഉയർത്തും.
സ്വാതന്ത്ര്യ സ്മൃതി യാത്ര, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രശ്നോത്തരി, ലഹരി വിരുദ്ധ പ്രതിജ്ഞ, മധുര പലഹാര വിതരണം എന്നിവയും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് കുളത്തൂപ്പുഴ മുസ്ലിം ജമാ-അത്ത് ഭാരവാഹികൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...