സ്വാതന്ത്ര്യദിനാഘോഷം : ഡ്രസ് റിഹേഴ്‌സല്‍ അരങ്ങേറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ അരങ്ങേറി. പത്തനംതിട്ട നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനില്‍ നേതൃത്വം നല്‍കി. പോലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെആര്‍സി, ബാന്‍ഡ് ഉള്‍പ്പെടെ 22 പ്ലറ്റൂണ്‍ ഡ്രസ് റിഹേഴ്‌സലില്‍ അണിനിരന്നു. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് നാല്, ജൂനിയര്‍ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാന്‍ഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പെരുനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവാണ് പരേഡ് കമാന്‍ഡര്‍.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംസ്‌കാരിക പ്രകടനത്തിന്റെ റിഹേഴ്സല്‍ നടത്തി. പങ്കെടുത്തവര്‍ക്ക് ജില്ലാ പഞ്ചായത്ത് ലഘുഭക്ഷണമൊരുക്കി. സ്വാതന്ത്ര്യദിനത്തിലെ കലാ – സാംസ്‌കാരിക പരിപാടികള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില നേതൃത്വം നല്‍കും. ദേശഭക്തിഗാനം, സുംബാ ഡാന്‍സ്, വഞ്ചിപ്പാട്ട്, നാഷണല്‍ ഇന്റഗ്രേഷന്‍ ഡാന്‍സ് എന്നിവ അവതരിപ്പിക്കും. സ്വാതന്ത്ര്യദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും. ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ മുഖേനെ ലഘുഭക്ഷണമൊരുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഓഫീസിലേക്ക് ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...