75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ ഇന്ത്യ ; ധീരതയ്‌ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ ഇന്ത്യ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ധീരതയ്‌ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുല്‍വാമയില്‍ രണ്ട് ഭീകരവാദികളെ വധിച്ച്‌ അസാധാരണ ധീരത പ്രകടിപ്പിച്ച നായിക് ദേവേന്ദ്ര പ്രതാപ് സിംഗിനെ കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിച്ചു. സമാധാന കാലത്തെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിയാണ് കീര്‍ത്തിചക്ര.2022 ജനുവരി 29 ന് പുല്‍വാമയില്‍ നടന്ന ഓപ്പറേഷനില്‍ നായിക് രണ്ട് കൊടും ഭീകരരെ വെടിവെപ്പില്‍ വധിച്ചിരുന്നു. അസാധാരണമായ ധീരത പ്രകടിപ്പിച്ചാണ് അദ്ദേഹം ഏറ്റുമുട്ടിയത്. വീര്യം, ധീരത, ആത്മത്യാഗം എന്നിവയ്‌ക്കുള്ള രാജ്യത്തിന്റെ സൈനിക ബഹുമതിയാണ് കീര്‍ത്തി ചക്ര.

മൂന്ന് കീര്‍ത്തി ചക്രങ്ങളും 13 ശൗര്യ ചക്രങ്ങളും ഉള്‍പ്പെടുന്ന 107 ധീരത പുരസ്‌കാരങ്ങള്‍ക്കാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സ്വാതന്ത്ര്യദിനത്തില്‍ സമ്മാനിക്കുന്നതിനായി അംഗീകാരം നല്‍കിയത്.രണ്ട് ബാര്‍ സേന മെഡലുകള്‍, 81 സേന മെഡലുകള്‍, ഒരു നവോ സേന മെഡല്‍, ഏഴ് വായുസേന മെഡലുകള്‍ എന്നിവയും പ്രഖ്യാപിച്ചു.എട്ട് കരസേനാംഗങ്ങള്‍, നാവികസേനയിലെ ഒരു ഉദ്യോഗസ്ഥന്‍, രണ്ട് പേര്‍ക്ക് മരണാനന്തര ബഹുമതിയായും ശൗര്യ ചക്ര നല്‍കി ആദരിച്ചു.കര്‍ണ്‍ വീര്‍ സിംഗ്, രാജ്പുത്,ജിഎന്‍ആര്‍ ജസ്ബീര്‍ സിംഗ് എന്നിവര്‍ക്ക് മരണാന്തര ബഹുമതിയായും മജ് നിതിന്‍ ധനിയ,മജ് അമിത് ദാഹിയ,മജ് സന്ദീപ് കുമാര്‍, ഹാവ് ഘന്‍ശ്യാം, ലെഫ്റ്റന്‍ഡ് രാഘവേന്ദ്ര സിംഗ്, നാവിക സേന ഉദ്യോഗസ്ഥന്‍ മജ് അഭിഷേക് സിംഗ് എന്നിവരെയാണ് ശൗര്യ ചക്ര നല്‍കി ആദരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...