ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്‌സിന്‍ കൈമാറി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ധാക്ക:കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം വാക്‌സിന്‍ നല്‍കി ഇന്ത്യ. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എംഎം നരവനെയാണ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ അവിടുത്തെ സൈനികമേധാവിയായ ജനറല്‍ അസീസ് അഹമ്മദിന് വാക്‌സിന്‍ കൈമാറിയത്.

വാക്‌സിന്‍ കൈപ്പറ്റിയ ബംഗ്ലാദേശ് സൈനിക മേധാവി തുടര്‍ന്ന് ഇന്ത്യയുടെ ഉദാരതയ്ക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ജനറല്‍ നരവനെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാ മേധാവിയും അവിടെയെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

സൈനിക മേധാവികളുടെ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഭാവിയില്‍ വേണ്ട സഹകരണത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചയുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ‘ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍’ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആര്‍മി പൈലറ്റുമാര്‍ക്കുള്ള പരിശീലനം, ഡിഫന്‍സ് വിദഗ്ധരേയും പരിശീലകരെയും കൈമാറ്റം ചെയ്യുന്ന വിഷയങ്ങള്‍, പ്രതിരോധരംഗത്തെ പരസ്പര സഹകരണം എന്നിവയെല്ലാം ചര്‍ച്ചയായി എന്നാണ് ‘ധക്ക ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നയപരമായ പരിഹാരം കാണുന്നതിന് ഇന്ത്യ ബംഗ്ലാദേശിനെ പിന്തുണയ്ക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജനറല്‍ അസീസ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...