ഡല്‍ഹി : കൊവിഡ്-19 കാരണം സൗദി സാമ്പത്തിക മേഖലക്കേറ്റ തിരിച്ചടി പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ സൗദി അംബാസിഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി. സൗദിയില്‍ നിലവില്‍ ഉള്ള 30 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്കടക്കം കൊവിഡ് ചികിത്സ സൗജന്യമായി നല്‍കുന്നുണ്ടെന്നും നിയമപരമല്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്കു പോലും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നുമാണ് സൗദി അംബാസിഡര്‍ പറയുന്നത്.
സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരില്‍ കൂടുതലും കരാര്‍ അവസാനിച്ചവരും ഉംറ യാത്രയക്ക് എത്തിയിരുന്നവരും വിമാന സര്‍വീസ് റദ്ദാക്കിയതു മൂലം നാട്ടിലേക്കു മടങ്ങാന്‍ പറ്റാത്തവരോ മറ്റു വ്യക്തിപരമായ കാര്യങ്ങള്‍ക്കായി പോകുന്നവരോ ആണെന്നും ഇദ്ദേഹം പറഞ്ഞു. ഇതില്‍ താല്‍ക്കാലികമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് മൂലം തൊഴിലുടമകള്‍ ലീവ് നല്‍കിയവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റിയുളള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാരണം സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ നഷ്ടത്തെ പരിഹരിക്കാന്‍ ഇന്ത്യയും സൗദിയും തമ്മില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ജനങ്ങളുടെ തൊഴില്‍ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സര്‍ക്കാര്‍ കൊവിഡിനു മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ മാറ്റി വെക്കുന്നില്ലെന്നും ഇദ്ദേഹം മറുപടി നല്‍കി.