യുഎന്നിൽ ഇന്ത്യയോട് മത്സരിച്ച് തോറ്റ് ചൈന ; സാമ്പത്തിക സാമൂഹിക കൗൺസിൽ സമിതിയിലേക്ക് നടന്ന വോട്ടെടുപ്പിൽ ഇന്ത്യയ്ക്ക് ജയം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയുടെ വിരട്ടലിനെ അതേ രീതിയില്‍ ചെറുത്തു തോല്‍പ്പിച്ച ഇന്ത്യ ചൈനയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി. ഇത്തവണ യുഎന്‍ സാമ്പത്തീക സാമൂഹിക കൗണ്‍സിലിന്റെ (ഇ.സി.ഒ.എസ്.ഒ.സി) യു.എന്‍. കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (സിഎസ്ഡബ്ല്യൂ) അംഗമായി ചൈനയെ തോല്‍പ്പിച്ച് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.

ലിംഗ സമത്വം, വനിതാശാക്തീകരണം എന്നിവ ലക്ഷ്യമിട്ടുള്ള സമിതിയാണ് ഇത്. 54 രാജ്യങ്ങള്‍ അംഗങ്ങളായ സമിതിയില്‍ അഫ്ഗാനിസ്ഥാനും ഇന്ത്യയും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചൈന പിന്നിലായി. അഫ്ഗാന്‍ 39 വോട്ടുകളും ഇന്ത്യ 38 വോട്ടുകളും നേടി. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 28 ആണെന്നിരിക്കെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ അംഗമായിട്ട് പോലും ചൈനയ്ക്ക് കിട്ടിയത് 27 വോട്ടുകളാണ്.

അര്‍ജന്റീന, ഓസ്ട്രിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇസ്രായേല്‍, ലാറ്റ്‌വിയ, നൈജീരിയ, തുര്‍ക്കി, സാംബിയ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യയും അഫ്ഗാനും തെരഞ്ഞെടുക്കപ്പെട്ടത്. ലിംഗസമത്വത്തിലും വനിതാ ശാക്തീകരണത്തിലും ഇന്ത്യയുടെ കാട്ടുന്ന പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഇതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ട്വിറ്ററിലൂടെ വ്യക്തമാക്കി.

വനിതാ സ്വാതന്ത്ര്യവും ലിംഗ സമത്വവും സംബന്ധിച്ച കാര്യത്തില്‍ ചൈന സ്വന്തം നിലപാട് വീണ്ടും പരിശോധിക്കണമെന്ന സൂചന കൂടിയായി മാറുന്നതായിരുന്നു ഫലം. ജൂണില്‍ യുഎന്‍ രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗത്വം ലഭിച്ചതിന് പിന്നാലെയാണ് പുതിയ പദവിയും കിട്ടിയിട്ടുള്ളത്. തിങ്കളാഴ്ച ജനറല്‍ അംസംബ്ലി ഹാളില്‍ 2021 സെഷനിലെ ആദ്യയോഗം ചേരും. നാലു വര്‍ഷത്തേക്കാണ് സമിതിയ്ക്ക് കാലാവധി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...