Saturday, May 24, 2025 11:16 am

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ സിംഗപ്പൂരിനെ തകർത്ത് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 16-1ന് സിംഗപ്പൂരിനെ തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത്. 22ാം മിനുട്ടില്‍ സുമിത്തിലൂടെ ഇന്ത്യ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 23ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ അഞ്ചാം ഗോള്‍ നേടി. 30ാം മിനുട്ടില്‍ ഇന്ത്യ ആറാം ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹാര്‍ദിക് അമിത് നല്‍കിയ പാസിനെ അമിത് ലക്ഷ്യത്തിലെച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 6-0ന് ഇന്ത്യ ആധിപത്യം നേടിയെടുത്തു.

37ാം മിനുട്ടില്‍ ഇന്ത്യ മന്‍പ്രീതിലൂടെ ഏഴാം ഗോള്‍ നേടി. തൊട്ടടുത്ത മിനുട്ടില്‍ ഷംസീറിലൂടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ എട്ടാം ഗോള്‍ ചേര്‍ത്തു. 39-ാം മിനുട്ടില്‍ ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ അടുത്ത പ്രഹരം സൃഷ്ടിച്ചു. 40ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് ഹാട്രിക്ക് പൂര്‍ത്തിയാക്കി. 42ാം മിനുട്ടില്‍ ഇന്ത്യ ഗോള്‍ നമ്പര്‍ 11 ആക്കി ഉയര്‍ത്തി. ഹര്‍മന്‍പ്രീതാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. 50ാം മിനുട്ടില്‍ മന്ദീപിലൂടെ ഇന്ത്യ 12ാം ഗോള്‍ നേടി. തൊട്ടടുത്ത മിനുട്ടില്‍ അഭിഷേകിലൂടെ ഇന്ത്യ 13ാം ഗോള്‍ നേടി. അഭിഷേക് വീണ്ടും വലകുലിക്കിയതോടെ ഇന്ത്യ കൂറ്റന്‍ ജയം ഉറപ്പിച്ചു. 55ാം മിനുട്ടില്‍ വരുണിലൂടെ ഇന്ത്യ 15ാം ഗോള്‍ നേടിയപ്പോള്‍ 56ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ 16ാം ഗോളും നേടി. 53ാം മിനുട്ടില്‍ സിംഗപ്പൂരിന് ആശ്വാസമായി ആദ്യ ഗോള്‍ പിറന്നത്. മുഹമ്മദാണ് സിംഗപ്പൂരിനായി ആശ്വാസഗോള്‍ നേടിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിൽ ഒരാൾ വെട്ടേറ്റ് കൊല്ലപ്പെട്ടു

0
കോഴിക്കോട് : ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിൽ ഒരാൾ വെട്ടേറ്റ് കൊല്ലപ്പെട്ടു. കൊല്ലം...

ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി 29-ന് ഉദ്ഘാടനം ചെയ്യും

0
കോട്ടയം : ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കോട്ടയം സയൻസ് സിറ്റി തുറന്നുകൊടുക്കുന്നു....

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

0
തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച്...

ജര്‍മനിയിലെ ട്രെയിന്‍ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

0
ബെര്‍ലിന്‍: ജര്‍മനിയിലെ ട്രെയിന്‍ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഹാംബര്‍ഗിലെ...