ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി ; കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോളജ് ഹോസ്റ്റലില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ഥിനികളെ അപമാനിച്ചതിന് നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. എന്നാല്‍ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ വിചിത്ര വിശദീകരണമാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ നല്‍കുന്നത്. ത്വക്ക് രോഗം വ്യാപിക്കുന്നുണ്ടെന്നും മറ്റ് വിദ്യാര്‍ഥികളുടെ വസ്ത്രങ്ങള്‍ മാറിയിടരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് വിദ്യാര്‍ഥികള്‍ വസ്ത്രം മാറിയിട്ടെന്നും അതിനാലാണ് വസ്ത്രം അഴിപ്പിച്ചതെന്നും ജീവനക്കാര്‍ പറയുന്നു. വിഷയത്തില്‍ ഷോളയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട എട്ട് വിദ്യാര്‍ഥികളാണ് അപമാനിക്കപ്പെട്ടത്. വളരെ നീചമായ സംഭവമാണെന്ന് ആദിവാസി നേതാവ് സികെ ജാനു പ്രതികരിച്ചു. ഹോസ്റ്റലുകളുടെ അവസ്ഥ വളരെ ദയനീയമാണ്. വിദ്യാര്‍ഥികളെ അപമാനിച്ചതില്‍ ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സികെ ജാനു പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ കടുത്ത നടപടിയുമായി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ : സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സോഷ്യൽ...

ജ്യോതിഷ പഠനത്തിന് സർക്കാർ തലത്തിൽ സംവിധാനം വേണമെന്ന ആവശ്യം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ്...

0
കോഴിക്കോട് : ജ്യോതിഷവും ജ്യോതിശാസ്ത്രവും കൂട്ടിയിണക്കി സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന്...

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...