ഇടുക്കി: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡില്‍ ഇടം പിടിച്ച് കട്ടപ്പനക്കാരന്‍ വിശ്വജിത്ത്. അങ്കമാലി പാട്രിക്സ് അക്കാദമിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ലോകത്തിലെ ഏതുരാജ്യങ്ങളുടെ തലസ്ഥാനവും കറന്‍സിയും ഈ കൊച്ചുമിടുക്കന് മനഃപാഠമാണ്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് നോളജ് വേള്‍ഡ് വിശ്വജിത്ത് എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറന്‍സികളും ഇതിലൂടെ അവതരിപ്പിച്ചു. തുടര്‍ന്നാണ് ലോകരാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും കറന്‍സികളും കാണാതെ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന് അയച്ചുകൊടുത്തത്. അവരുടെ പാനല്‍ ഓണ്‍ലൈനായി ഇത് പരിശോധിക്കുകയും വിശ്വജിത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു. കട്ടപ്പന വെള്ളയാംകുടി ഓലിക്കല്‍ വിപിന്‍ രാജന്റെയും രജിതയുടെയും മകനാണ് വിശ്വജിത്ത്.