ടുണീഷ്യയിലെ എസ്​ഫാക്​സില്‍നിന്ന്​ അഭയാര്‍ഥികളുമായി പോയ ബോട്ട്​ മുങ്ങി 41 പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റോം : ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട്​ ടുണീഷ്യയിലെ എസ്​ഫാക്​സില്‍നിന്ന്​ അഭയാര്‍ഥികളുമായി പോയ ബോട്ട്​ മുങ്ങി 41 പേര്‍ക്ക് ദാരുണാന്ത്യം. ടുണീഷ്യന്‍ തീരത്തിന് സമീപം സിദി മന്‍സൂറിനോടു ചേര്‍ന്നാണ്​ അപകടം. ഉള്‍ക്കടലില്‍ ശക്തമായ കാറ്റിലകപ്പെട്ടാണ് ബോട്ട് തകര്‍ന്നത്​. ഒരു കുട്ടിയുള്‍പെടെ 41 പേരുടെ മൃതദേഹങ്ങള്‍ ക​ണ്ടത്തിയതായി ടുണീഷ്യന്‍ തീരദേശ സേന വ്യക്തമാക്കി. അതെ സമയം മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​.

ആഫ്രിക്കന്‍ – ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്​ ലക്ഷ്യമിട്ട്​ നീങ്ങുന്ന ആയിരക്കണക്കിന്​ അഭയാര്‍ഥികള്‍ പ്രധാനമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ്​ എസ്​ഫാക്​സ്​. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന്​ പുറപ്പെട്ട ബോട്ട്​ മുങ്ങി 39 പേര്‍ മരിച്ചിരുന്നു. അതെ സമയം കഴിഞ്ഞ വര്‍ഷം 60 പേരുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്.

ആഫ്രിക്കയിലുംമറ്റും കൊടിയ പട്ടിണിയില്‍ മുങ്ങി ജീവിതത്തിന്‍റെ മറുകരയിലെത്താന്‍ ആയിരങ്ങളാണ്​ നാടുവിടുന്നത്​. കഴിഞ്ഞ വര്‍ഷം ടുണീ്ഷ്യയില്‍നിന്ന്​ ഇങ്ങനെ കടല്‍ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി വെളിപ്പെടുത്തുന്നു. ഇതുവരെയായി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8,500 ലേറെയാണ്​. ഇവരില്‍ ഏറ്റവും കൂടുതല്‍ ടുണീഷ്യയില്‍നിന്നാണ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...