ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടി ഐ എന്‍ എസ് തുഷില്‍

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടി ഐ.എന്‍.എസ് തുഷില്‍. റഷ്യയിലെ കപ്പല്‍ നിര്‍മ്മാണശാലയായ കിലിന്‍ഗ്രാഡിലെ യാന്തറില്‍ നിന്നാണ് ഇന്ത്യ പുതിയ യുദ്ധക്കപ്പല്‍ ഏറ്റുവാങ്ങിയത്. പി 113.6 വിഭാഗത്തില്‍പ്പെട്ട ഏഴാമത്തെ യുദ്ധക്കപ്പലാണ് ഇന്ത്യ സ്വന്തമാക്കിയത്. സംസ്‌കൃത ഭാഷയില്‍ കവചമെന്ന് അര്‍ത്ഥം വരുന്ന തുഷില്‍ എന്ന പേരാണ് ഇന്ത്യ യുദ്ധകപ്പലിന് നല്‍കിയത്.

റഷ്യയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ദത്താ വിദ്യാബാലാ വെങ്കടേഷ് വര്‍മ്മയാണ് യുദ്ധക്കപ്പല്‍ ഏറ്റുവാങ്ങിയത്. റഷ്യയുമായി ഇന്ത്യ ഒപ്പിട്ടിരിക്കുന്ന ഇരുപതിനായിരം കോടിയുടെ പ്രതിരോധ കരാറിന്റെ ഭാഗമായിട്ടാണ് കപ്പല്‍ സ്വന്തമാക്കിയത്. നാല് കപ്പലുകള്‍ കൂടി കരാര്‍ പ്രകാരം റഷ്യ നിര്‍മ്മിച്ച്‌ ഇന്ത്യക്ക് കൈമാറും.

ഇനി നിര്‍മ്മിക്കാന്‍ പോകുന്ന നാല് കപ്പലുകളുടെ രൂപകല്‍പ്പന ഇന്ത്യയും റഷ്യയും സംയുക്തമായി തയ്യാറാക്കികഴിഞ്ഞു. കരാര്‍ പ്രകാരം രണ്ടു യുദ്ധക്കപ്പലുകള്‍ റഷ്യ യിലും രണ്ടെണ്ണം ഗോവയിലും നിര്‍മ്മിക്കുമെന്നാണ് ധാരണ. ആദ്യ ഘട്ടത്തില്‍ ഐ.എന്‍.എസ് തല്‍വാര്‍, തൃശ്ശൂല്‍, തബാര്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ തേജ്, തര്‍ക്കഷ്, ത്രികാണ്ഡ് എന്നിവ ഇന്ത്യയുടെ നാവികസേനാ വ്യൂഹത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...