Monday, June 10, 2024 8:45 pm

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ; അമേരിക്കന്‍ മധ്യസ്ഥം തള്ളി രാജ്നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ അമേരിക്കന്‍ മധ്യസ്ഥം തള്ളി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കും. അമേരിക്കൻ മധ്യസ്ഥം ആവശ്യമില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.  അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിമാര്‍ക്ക് എസ്പറുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലും രാജ്നാഥ് സിംഗ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന.

ഇന്ത്യ-ചൈന തർക്കത്തിൽ നരേന്ദ്ര മോദിക്ക് നീരസം എന്ന വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യ-ചൈന തർക്കത്തിൽ മോദിയുമായി സംസാരിച്ചു എന്ന ഡൊണാൾഡ് ട്രംപിൻറെ അവകാശവാദം തെറ്റെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹൈഡ്രോക്സി ക്ളോറോക്വിൻ നല്കുന്ന വിഷയത്തിൽ കഴിഞ്ഞ മാസമാണ് രണ്ടു നേതാക്കളും അവസാനം സംസാരിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. മധ്യസ്ഥനാവാൻ തയ്യാറെന്ന് ആവർത്തിക്കുന്ന ട്രംപ് പിന്നെ എന്തിനിങ്ങനെ പറഞ്ഞു എന്ന് വ്യക്തമല്ല. മധ്യസ്ഥത സ്വീകരിക്കില്ലെന്ന സൂചന വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും നല്കിയിട്ടുണ്ട്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ചൈനയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം നടത്തിയതോടെ ഇന്ത്യയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഥനി സെന്റ് ജോൺസ് സ്കൂളിൽ കോൺവൊക്കേഷനും മേറിറ്റ് ഡേയും നടത്തി

0
പത്തനംതിട്ട : കുന്നംകുളം ബഥനി സെന്റ്. ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി...

കോന്നിയിൽ കരിഞ്ചെള്ള് ശല്ല്യം അതിരൂക്ഷം

0
കോന്നി : കോന്നി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കരിഞ്ചെള്ള് ശല്ല്യം അതിരൂക്ഷം....

അധികാരത്തിന്റെ ധാർഷ്ട്യത്തിൽ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താൻ അനുവദിക്കില്ലെന്ന് എസ്ഡിപിഐ

0
കോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വനംഭൂമി കയ്യേറി കൊടിമരം സ്ഥാപിച്ചത്...

റാങ്ക് ജേതാക്കൾക്ക് അനുമോദനവും എ.ഐ.സി.റ്റി.ഇ അംഗീകാര പ്രഖ്യാപനവും 12 ന്

0
പീരുമേട് : പെരുവന്താനം സെൻ്റ് ആൻ്റണിസ് കോളേജിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഡിഗ്രി...