ഏഴ് ദിവസത്തെ വിശ്രമം പേപ്പറില്‍ മാത്രം ; പോലീസിന് ജോലിഭാരം കൂടുതലെന്ന് റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് കാലത്തെ അമിത ജോലി ഭാരത്തില്‍ പോലീസ് സേനയില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കൊവിഡ് മുന്‍നിര്‍ത്തി പോലീസ് സേനാംഗങ്ങളുടെ ഡ്യൂട്ടി സമയം ക്രമീകരിച്ച്‌ ഡിജിപി ഇറക്കിയ ഉത്തരവ് റൂറല്‍ പോലീസ് പരിധിയില്‍ പാലിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരാഴ്ച ഡ്യൂട്ടി പൂര്‍ത്തിയാക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് തൊട്ടടുത്ത ഏഴു ദിവസം പൂര്‍ണ വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പല സ്റ്റേഷനുകളിലും ഒരാഴ്ച ജോലി പൂര്‍ത്തിയാക്കിയിട്ടും വീണ്ടും ഡ്യൂട്ടിക്കു വരാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.

കൊവിഡ് കാലം പോലീസിനെ സംബന്ധിച്ചിടത്തോളം ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ക്വാറന്റൈന്‍ കഴിയുന്നവരെ നിരീക്ഷിക്കാനും കല്യാണം, മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്ത് കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന പരിശോധന, വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വാഹന പരിശോധന, എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷ കേന്ദ്രങ്ങളില്‍ ഡ്യൂട്ടി, കട പരിശോധന തുടങ്ങി ഒട്ടനവധി ജോലികളാണ് പോലീസുകാര്‍ ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ജോലിഭാരം കണക്കിലെടുത്താണ് ഒരാഴ്ച വിശ്രമം അനുവദിച്ചത്. എന്നാല്‍ ഒരാഴ്ച ജോലി കഴിഞ്ഞാലും പിന്നെയും ഡ്യൂട്ടിക്കിടുന്ന പ്രവണത റൂറല്‍ പരിധിയിലെ ഉള്‍പ്പെടെ പല സ്റ്റേഷനുകളിലും വര്‍ദ്ധിച്ചിരിക്കുകയാണ്. ഡിജിപിയുടെ ഉത്തരവ് ലംഘിച്ചുള്ള നടപടി പോലീസ് സേനക്കിടയില്‍ അമര്‍ഷം ഉയര്‍ത്തിയിരിക്കുകയാണ്. വയനാട് ജില്ലയില്‍ കൊവിഡ് ഡ്യൂട്ടിക്കിടയില്‍ പോലീസിന് നേരിട്ട ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ജോലിഭാരം കുറച്ചു കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ പോലീസ് അസോസിയേഷന്‍ യുക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...