ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനയെ തുരത്താന്‍ സൈനികരെ സഹായിക്കാന്‍ ഇനി പ്രത്യേക പരിശീലനം ലഭിച്ച നായകളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനയെ തുരത്താന്‍ സൈനികരെ സഹായിക്കാന്‍ ഇനി പ്രത്യേക പരിശീലനം ലഭിച്ച നായകളും. ലഡാക്കിലെ പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകള്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. ലഡാക്കിലെ പ്രാദേശിക തലത്തില്‍പ്പെട്ട ബഗര്‍വാള്‍, ഗദ്ദി കുട്ട എന്നിങ്ങനെ പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകളെ അടക്കം അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. ടിബറ്റന്‍ മാസ്റ്റിഫില്‍ നിന്നുള്ളതാണ് ബഖര്‍വാള്‍.

ലഡാക്കിലെ പ്രാദേശിക നായകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ ഉപയോഗിക്കാമെന്ന് കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിടികൂടാനും മതിയായ മുന്നറിയിപ്പ് മിലിട്ടറി പോസ്റ്റില്‍ നല്‍കാനും ബഖര്‍വാള്‍ നായകള്‍ക്ക് കഴിയുന്നതായും അവര്‍ പറഞ്ഞു. ലഡാക്കിലെ മഞ്ഞുവീണ ഉയര്‍ന്ന മലനിരകളില്‍ അപകടസാഹചര്യത്തില്‍ പാലായനം ചെയ്യുന്നതിനായി സഹായിക്കാനും ഇവയ്ക്ക്പരിശീലനം നല്‍കിയിട്ടുണ്ട്. ഈ ലക്ഷ്യമിട്ട് അനേകം നായകളെ പരിശീലിപ്പിച്ചിട്ടുണ്ട്. വളരെ മികച്ച ഘ്രാണശേഷി ഉള്ളതിനാല്‍ മൈനുകള്‍ കണ്ടെത്താനും ഇവയില്‍ ചിലതിന് പരിശീലനം നല്‍കിയിട്ടുള്ളതാണ്.

ഇന്ത്യന്‍ നായകള്‍ വളരെ മികച്ചതാണ്. അതില്‍പരം കഴിവുള്ളതുമാണ്. ഇന്ത്യന്‍ ഇനങ്ങളില്‍ മുധോള്‍ ഹൌണ്ട്, ഹിമാചലി ഹൌണ്ട് എന്നിവ അതിന്റേതായ പാരമ്പര്യമുള്ളവയാണ്. സ്വതന്ത്ര്യദിനത്തില്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ കമാന്റേഷന്‍ കാര്‍ഡ് ബഹുമതി നേടിയ നായകളാണ് ലാബ്രഡോര്‍ വിഭാഗത്തില്‍ പെടുന്ന വിദയും, കോക്കര്‍ സ്പാനിയല്‍ വിഭാഗത്തില്‍പ്പെടുന്ന സോഫിയും.

ലഡാക്കില്‍ ബോംബുകളും മൈനുകളും കണ്ടെത്താനാണ് സൈന്യത്തിന് ഈ നായ്ക്കള്‍ തുണയാകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അത്തരം ഓപ്പറേഷനുകളിലും അവലാഞ്ചേ റെസ്‌ക്യൂ ഓപ്പറേഷന്‍ (എ ആര്‍ ഒ) നിര്‍ണായകമായി മാറുന്നുണ്ട്. മഞ്ഞില്‍ 20 – 30 അടി താഴ്ചയില്‍ മൂടപ്പെട്ടു പോയവരെ പോലും ഇവ മണത്ത് കണ്ടുപിടിക്കും-സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

വലിയ ദുരന്തങ്ങളിലും ഇവ രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെയ്യുന്ന സഹായം ചെറുതല്ല. ഇവയ്ക്ക് പുറമേ കൊടും കാലാവസ്ഥയില്‍ തണുപ്പിനെ അതീജീവിക്കാനുള്ള സഹായങ്ങളോടെ ലബ്രാഡോര്‍, ജര്‍മ്മന്‍ ഷെപ്പേഡ് വിഭാഗത്തില്‍ പെടുന്ന നായ്ക്കളെയും ലഡാക്കില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...