രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക, പ്രതിദിന കേസുകള്‍ കുത്തനെ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 4,435 പുതിയ കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ 163 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഒറ്റ ദിവസം കൊണ്ട് സജീവമായ കേസുകള്‍ 23,091 ആയി. പുതിയ കേസുകളോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ നിന്ന് 24 മണിക്കൂറിനിടെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണവും രേഖപ്പെടുത്തി. നാല് മരണങ്ങള്‍ കേരളം കണക്കില്‍ കൂട്ടിച്ചേര്‍ത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,916 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,508 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,41,79,712 ആയി. പ്രതിവാര, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവില്‍ യഥാക്രമം 2.79, 3.38 ശതമാനമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...