ന്യൂഡല്‍ഹി : രാജ്യത്ത് 36,594 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 540 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 1,39,188 ആയി. നിലവിൽ 4,16,082 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,916 പേർ കൂടി രോഗമുക്തി നേടിയതോടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 90, 16,289 ആയി. ഡിസംബർ മൂന്നുവരെ 14,47,27,749 സാമ്പിളുകൾ പരിശോധിച്ചതായും ഇന്നലെ മാത്രം 11,70, 102 സാമ്പിൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.