മൂന്നാം തവണയും സി.എം.രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി : പത്താം തീയതി ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. സ്വത്തുവിവരങ്ങളും ഹാജരാക്കണമെന്നും ഇ ഡി രവീന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഡിസംബര്‍ 10 തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ്. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കുന്നത്.

കഴിഞ്ഞ മാസം ആറിനാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ കൊവിഡ് പോസിറ്റീവായി ചികില്‍സയിലായിരുന്നതിനാല്‍ അന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് കൊവിഡ് മുക്തനായതിനു ശേഷം കഴിഞ്ഞ മാസം 27 ന് വീണ്ടും ഇ ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൊവിഡാനന്തര ചികില്‍സയുടെ ഭാഗമായി ആശുപത്രിയില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരുന്നു. ഇതിനു രണ്ടു ദിവസത്തിനു ശേഷം രവീന്ദ്രന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ ഈ മാസം 10 ന് ഹാജരാകണമെന്ന് ഇ ഡി സി എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...