സ്വപ്നയുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ അന്വേഷണം നിലച്ചു ; പോലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണക്കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ  ശബ്ദരേഖ ചോർന്ന സംഭവത്തിലെ അന്വേഷണത്തെ ചൊല്ലി പോലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം. അന്വേഷണത്തിനുള്ള അനുമതി ആരും തേടും എന്നതിനെ ചൊല്ലിയാണ് തർക്കം. മൊഴി ചോർന്നത്തിൽ കേസെടുക്കാവില്ലെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നതോടെയാണ് ജയിൽ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്.

സ്വപ്ന കോഫേപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് ശബ്ദരേഖ പുറത്തായത്. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽവകുപ്പ് ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന് നിലപാടെടുത്തു. പക്ഷെ ശബ്ദരേഖ ചോർന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കണമെന്നായിരുന്നു ജയിൽ വകുപ്പിന്റെ  ആവശ്യം.

ജയിൽവകുപ്പിന്റെ  പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെ എൻഫോഴ്മെന്റും അന്വേഷണം ആവശ്യപ്പെട്ടു. പക്ഷെ അന്വേഷണത്തിന് ജയിൽവകുപ്പ് അനുമതിവാങ്ങി നൽകണമെന്നായിരുന്നു പോലീസിന്‍റെ ആവശ്യം. ജയിൽവകുപ്പ് കസ്റ്റംസിനോട് അനുമതി ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് മറുപടി നൽകിയത്. ഈ മറുപടി പോലീസിന് കൈമാറിയ ജയിൽവകുപ്പ് അനുമതിവാങ്ങേണ്ട ഉത്തരവാദിത്വം പോലീസിനാണെന്നും പറഞ്ഞു. പക്ഷെ ഏത് വകുപ്പിട്ട് എങ്ങനെ കേസെടുക്കുമെന്നാണ് പോലീസിന്റെ  ചോദ്യം. കേസെടുക്കാതെ കോടതിയെ സമീപിക്കാനുമാവില്ല. ഇതോടെ ശബ്ദരേഖ ചോർച്ചയിൽ അന്വേഷണം അനിശ്ചിത്വത്തിലായി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...