ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 24,010 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 99.5 ലക്ഷമായി ഉയർന്നു.
ബുധനാഴ്ചയിലേതിനേക്കാളും 9 ശതമാനം കുറവാണ് വ്യാഴാഴ്ചത്തെ കേസുകൾ. 355 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,44,451 ആയി. 33,291 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 94,89,740 ആയി.