ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണം ; ഡിജിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തിറക്കി. എല്ലാ അന്വേണ ഏജൻസികൾക്കും നിയമം ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സർക്കുലർ.

സ്വർണക്കടത്ത് പ്രതികളെ അടക്കം കേസുമായി ബന്ധപ്പെട്ട് ജയിലിൽ പാർപ്പിക്കുകയും പിന്നീട് വിവിധ ഏജൻസികൾ ജയിലിലെത്തി ചോദ്യം ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഉത്തരവ് ഇറക്കിയിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തിലും ജയിലിൽ സ്വപ്‌നയ്ക്ക് ഭീഷണി നേരിട്ട ആരോപണത്തിലും ജയിൽ വകുപ്പിന് നിരവധി കുറ്റപ്പെടുത്തലുകൾ നേരിടേണ്ടതായി വന്നിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചാണ് ജയിൽ ഡിജിപി ഇങ്ങനൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...