യു.ഡി.എഫില്‍ പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ യു.ഡി.എഫിൽ  പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസുമായി ഈ വിഷയങ്ങളിൽ പ്രത്യേക ചർച്ച നടത്തും. ലീഗിന്‍റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

യു.ഡി.എഫ് ഗൗരവമായി കാണേണ്ട പല വിഷയങ്ങളുമുണ്ട്. 19ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ബി.ജെ.പി വോട്ട് പിടിച്ചത് ദോഷം ചെയ്തു. ലീഗിന്‍റെ സ്വാധീന മേഖലയില്‍ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. പക്ഷെ അതുമാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച യു.ഡി.എഫ് ഏകോപന സമിതി യോഗം ചേരും. ഉച്ചക്ക് 3 മണിക്ക് കന്‍റോണ്‍മെന്‍റ്  ഹൗസിലായിരിക്കും യോഗം.

new 3
previous arrow
next arrow

1 COMMENT

  1. UDF രക്ഷപെടണമെങ്കിൽ ആദ്യം വർഗീയ പാർട്ടികളായ മുസ്ലിം ലീഗിനെയും വെൽഫയർ പാർട്ടിയെയും ഈ മുന്നണിയിൽ നിന്ന് പുറത്താക്കണം.

    ഈ പാർട്ടികളുടെ കൂടെ കൂടിയിട്ട് മതേതര മുന്നണി എന്ന് UDF നെ കരുതാനാവില്ല.

    ലീഗ് വരയ്ക്കുന്ന വരയിലാണ് കോൺഗ്രസ്‌ നേതാക്കന്മാർ നടക്കുന്നത്.

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...