കൊച്ചി : യുവ അഭിഭാഷകക്കെതിരായ അപകീര്‍ത്തിക്കേസില്‍ പി സി ജോര്‍ജ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. യുവതിയുടെ പരാതിയില്‍ കേസെടുത്ത ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയായിരുന്നു പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു.
ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ കൊച്ചിയിലെ അഭിഭാഷകക്കെതിരെ മോശം പരാമർശം നടത്തിയെന്നാണ് കേസ്. സഭാ നേതൃത്യത്തിനെതിരെ പരസ്യ നിലപാട് സ്വീകരിക്കാറുള്ള അഭിഭാഷകക്കെതിരെ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു എംഎൽഎയുടെ വിവാദ പരാമർശങ്ങൾ. ഓൺലൈൻ അഭിമുഖത്തിന്‍റെ പകർപ്പുകൾ പരിശോധിച്ച ശേഷമാണ് കോടതി പിസിയുടെ വാദങ്ങൾ തള്ളിയത്.