ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,039 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,07,77,284 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത് . ഒരു ദിവസം കൊണ്ട് 110 പേർ മരിച്ചു. 14,225 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 1,04,62,631 പേർ രോഗമുക്തി നേടി. ആകെ മരണം 1,54,596 ആയി. 1,60,057 പേർ നിലവിൽ ചികിത്സയിലുണ്ട് .
അതേസമയം രാജ്യത്ത് ഇതുവരെ 41,38,918 പേർ പ്രതിരോധ മരുന്ന് സ്വീകരിച്ചു. 19,84,73,178 സാമ്പിളുകൾ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. ഇതിൽ 7,21,121 സാമ്പിളുകൾ ചൊവ്വാഴ്ച മാത്രം പരിശോധിച്ചതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.