ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് ആശങ്ക പടർത്തുന്നു. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 24 മണിക്കൂറിൽ 13,586 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 336 മരണങ്ങളും ഈ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,80,532 ആയി ഉയർന്നു. ഇതുവരെ 12,573 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ ഭൂരിപക്ഷവും ഉണ്ടായിരിക്കുന്നത്.
അതേസമയം കൊവിഡ് മുക്തി നേടുന്ന രോഗികളുടെ എണ്ണം അൻപത് ശതമാനത്തിന് മുകളിലാണ് എന്നതാണ് ആശ്വാസം നൽകുന്ന കാര്യം. 2,04,711 കൊവിഡ് രോഗികൾ ഇതുവരെ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിലവിൽ 1,63,248 ലക്ഷം പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 53.79 ശതമാനമാണ് നിലവിൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.