രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് ; 24 മണിക്കൂറിൽ മരിച്ചത് 126 പേർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അൽപസമയം മുൻപ് പുറത്തു വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 49391 കൊവിഡ് കേസുകളാണ്. രോഗം ബാധിച്ച് ഇതുവരെ 1694 പേർ മരണപ്പെട്ടു. 14183 പേർക്ക് രോഗം ഭേദമായപ്പോൾ 33514 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

ഒരോ ദിവസം കഴിയും തോറും മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും വർധിച്ചു വരുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 126 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇത്രയും സമയം കൊണ്ട് രാജ്യത്ത് പുതിയ 2958 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ 32,000-ത്തിൽ അധികം പേരും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി,  തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 15000-ത്തിലേക്ക് കുതിക്കുകയാണ്. ഗുജറാത്തിലും, ഡല്‍ഹിയിലും, തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണം കുതിക്കുമ്പോൾ മധ്യപ്രദേശിലും ഉത്തർപ്രദേശിലും  പുതിയ കേസുകളിൽ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തരുടെ എണ്ണം വർധിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...