നടപടികൾ കടുപ്പിച്ച് യുഎഇ : ഷോപ്പിങ്ങ് മാളുകളിൽ കുട്ടികൾക്കും അറുപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനമില്ല

For full experience, Download our mobile application:
Get it on Google Play

ദുബായ് : കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി യുഎഇ. ഇതിന്റെ ഭാ​ഗമായി അറുപത് വയസ്സിന് മുകളിലുള്ളവരും പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളും ഷോപ്പിങ്ങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രവേശിക്കുന്നത് ആരോ​ഗ്യമന്ത്രാലയം വിലക്കി. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുമായി കൂടിയാലോചിച്ചാണ് സർക്കാർ തീരുമാനം നടപ്പിലാക്കിയത്.

റീട്ടെയിൽ കടകളിലും കുട്ടികൾക്കും അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും ഇനി പോകാൻ സാധിക്കില്ല. ഷോപ്പിങ്ങ് മാളുകളും വാണിജ്യ വ്യാപാര സെന്ററുകളും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയത്. കൊവിഡ് 19 യുഎഇയിൽ കടുത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റിങ്ങ് വിപുലമാക്കാനുള്ള ശ്രമത്തിലാണ് യുഎഇ ഇപ്പോൾ. ഇതിനോടകം 15000ത്തിനടുത്ത് കൊവിഡ് കേസുകൾ യുഎഇയിൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച്ച മാത്രം 567 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...