ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ല, മതേതരത്വം നമ്മുടെ സംസ്‌കാരത്തിന്റെ കാതലല്ല – കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ

For full experience, Download our mobile application:
Get it on Google Play

വാരണാസി : ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം നമ്മുടെ സംസ്‌കാരത്തിന്റെ കാതലല്ലെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൗഹാന്റെ പരാമർശം. ഈ വാക്കുകൾ അടിയന്തരാവസ്ഥക്കാലത്ത് ചേർത്തതാണെന്നും അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയുടെ ഭാഗമായിരുന്നില്ലെന്നും ആർഎസ്എസ് പറഞ്ഞിരുന്നു. ”ഭാരതത്തിന് സോഷ്യലിസത്തിന്റെ ആവശ്യമില്ല. മതേതരത്വം നമ്മുടെ സംസ്‌കാരത്തിന്റെ കാതലല്ല, അതിനാൽ ഇതിനെക്കുറിച്ച് തീർച്ചയായും ചർച്ച ചെയ്യണം.’ ചൗഹാൻ പറഞ്ഞു.

ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ പുനഃപരിശോധിക്കാനുള്ള ആർഎസ്എസ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും രംഗത്തെത്തിയിരുന്നു.’ബാബാ സാഹേബ് അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഒരിക്കലും ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത്, മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുകയും പാർലമെന്റ് പ്രവർത്തനം ഇല്ലാതാവുകയും ജുഡീഷ്യറി ദുർബലമാവുകയും ചെയ്തപ്പോഴാണ് ഈ വാക്കുകൾ കൂട്ടിച്ചേർത്തത്.’ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...