ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരില്‍ ആറുപേരുടെ യാത്രാനുമതി ചൈന നിഷേധിച്ചു. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയവരുടെ യാത്രാനുമതിയാണ് നിഷേധിച്ചത്. അതേസമയം ഡല്‍ഹിയിലെത്തിയ വുഹാനില്‍ നിന്നുള്ള ആദ്യ സംഘത്തെ ഐസൊലേഷന്‍ ക്യാമ്പിലേക്ക് മാറ്റി.
സ്ത്രീകളും കുട്ടികളുമടക്കം 324 പേരാണ് സംഘത്തില്‍ ഉള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. ഇന്ന് രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത് 211 വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്കൊപ്പമുള്ളത്. മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളെ മനേസറിലെ സൈനിക ക്യാമ്പിലേക്കും കുടുംബങ്ങളെ ഐ.ടി.ബി.പി ക്യാമ്പിലേക്കുമാണ് മാറ്റുന്നത്. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.