ഡല്‍ഹി : പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ. ഹന്ദ്വാരയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പാക്കിസ്ഥാന് ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ തിരിച്ചടിക്കും. ഇന്ത്യയിലേക്ക് ഭീകരരെ കടത്തുകയാണ് പാക്കിസ്ഥാന്റെ ഒരേയൊരു അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ അതിനെതിരെ യുദ്ധം ചെയ്യാനല്ല പാക്കിസ്ഥാന് താല്പര്യമെന്നും കരസേനാ മേധാവി വിമര്‍ശിച്ചു. ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറുമടക്കം അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. പാക്കിസ്ഥാന് സ്വദേശിയായ ലഷ്കര്‍ കമാന്‍ഡറെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു.
ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിക്കും ; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
RECENT NEWS
Advertisment