മാലദ്വീപ് – ഇന്ത്യ സഹകരണം വര്‍ധിപ്പിക്കും ; മാലദ്വീപുമായി വിശാല ചര്‍ച്ച നടന്നെന്ന് വിദേശകാര്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : മാലദ്വീപ് – ഇന്ത്യ ഉന്നതതലസമിതിയില്‍ വിശാലമായ ചര്‍ച്ച നടന്നെന്ന് വിദേശകാര്യമന്ത്രാലയം. പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി, നിലവിലുള്ള സംയുക്ത വികസന പദ്ധതികള്‍ വേഗത്തിലാക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാലദ്വീപിലെ ജനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ വ്യോമസേനയുടെ സഹായം തുടരുമെന്നും ഇന്ത്യ അറിയിച്ചു. അതേസമയം മാലദ്വീപിലെ സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 15നകം പിന്‍വലിക്കാനാണ് രേഖാമൂലമുള്ള ആവശ്യം. മാലദ്വീപ് വിദേശകാര്യ ഉദ്യോഗസ്ഥരും അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ആവശ്യമുയര്‍ന്നത്. ദുബായില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയില്‍ സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുയിസു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...