ഫിലിപ്പീൻസിൽ ഇന്ത്യൻ ദമ്പതികൾ വെടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മനില: ഫിലിപ്പീൻസിൽ ഇന്ത്യൻ ദമ്പതികൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രിയാണ് ഇന്ത്യയിലെ പഞ്ചാബ് സ്വദേശികളായ ദമ്പതികളെ അജ്ഞാതർ വെടിവെച്ചു കൊന്നത്. സുഖ് വിന്ദർസിങ്, കിരൺദീപ് കൗർ എന്നിവരാണ് കൊല്ലപ്പെട്ടവർ. കഴിഞ്ഞ 19 വർഷമായി മനിലയിൽ ഫൈനാൻസ് ഇടപാടുകൾ നടത്തിവരികയാണ് സുഖ് വിന്ദർ സിങ്. സഹോദരൻ ലഖ് വീർ സിങും മനിലയിലാണ് താമസം. മൂന്നുവർഷം മുമ്പാണ് സുഖ് വിന്ദർ സിങ് വിവാഹിതനാവുന്നത്. തുടർന്ന് ഭാര്യയായ കിരൺദീപ് കൗറിനെ മനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സഹോദരനായ ലഖ് വീർ സിങ് ഇന്ത്യയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് സഹോദരൻ കൊല്ലപ്പെടുന്നത്. സഹോദരനെ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് അമ്മാവനോട് വീട്ടിൽ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ലഖ് വീർ സിങ് പറയുന്നു.

അമ്മാവൻ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. സുഖ് വിന്ദർ സിങിന്റെ ശരീരത്തിൽ നിരവധിതവണ വെടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ലഖ് വീർ സിങ് പറയുന്നു. സംഭവത്തിൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു അജ്ഞാൻ വീട്ടിലേക്ക് കയറി വരികയും കിരൺ ദീപ് കൗറിനെ തോക്കിന്റെ മുനയിൽ നിർത്തി സുഖ് വിന്ദർ സിങിനെ വെടിവെക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുഖ് വിന്ദർ സിങിനെ ഒന്നിൽ കൂടുതൽ തവണ വെടിവെക്കുന്നത് കാണാം. കുടുംബത്തിന് യാതൊരു തരത്തിലുമുള്ള ശത്രുക്കളും നിലവിലില്ല. എന്നാൽ ഇന്ത്യൻ സർക്കാർ അന്വേഷണത്തിനായി ഫിലിപ്പീൻസ് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രതികളെ എത്രയും വേ​ഗം പിടികൂടണമെന്നും ലഖ് വീർ സിങ് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...